ഇതുകൊണ്ടൊന്നും പഠിച്ചിട്ടില്ല നമ്മള്‍; പ്രളയത്തില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക് തള്ളുന്നു
|കഴിഞ്ഞ ദിവസം മലയാറ്റൂരിൽ പാലത്തിൽ നിന്ന് പെരിയാറിലേക്ക് മാലിന്യം തള്ളിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അനേഷണമാരംഭിച്ചു
പ്രളയ ബാധിത പ്രദേശങ്ങളിൽ കുമിഞ്ഞ് കൂടിയ മാലിന്യങ്ങൾ വീണ്ടും പുഴയിലേക്കും ജലാശയങ്ങളിലേക്കും തള്ളുന്നു. കഴിഞ്ഞ ദിവസം മലയാറ്റൂരിൽ പാലത്തിൽ നിന്ന് പെരിയാറിലേക്ക് മാലിന്യം തള്ളിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അനേഷണമാരംഭിച്ചു. ജല സ്രോതസുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.
പ്രളയ ബാധിത പ്രദേശങ്ങളിൽ കുമിഞ്ഞ് കൂടിയ മാലിന്യങ്ങളാണ് പെരിയാറിലേക്കും മറ്റു ജലാശയങ്ങളിലേക്കും തള്ളുന്നത്. വീടുകളിൽ നനഞ്ഞ് പോയ കിടക്കകൾ മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ മാലിന്യങ്ങളുളെല്ലാം പുഴയുടെ തീരങ്ങളിൽ നിക്ഷേപിക്കുകയാണ്. പുഴകളെ മലിനമാക്കുന്നതില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പുറകിലല്ല. പാതയോരങ്ങളില്‍ അടിഞ്ഞ് കൂടിയ മാലിന്യ കൂമ്പാരം അധികാരികളും പുഴയിലേക്കാണ് തള്ളി വിടുന്നത്.
കഴിഞ്ഞ ദിവസം മലയാറ്റൂർ പാലത്തിൽ നിന്ന് പെരിയാറിലേക്ക് മാലിന്യം തള്ളിയ സംഭവത്തിൽ പോലിസ് കേസെടുത്ത് അനേഷണമാരംഭിച്ചു. ജല സ്രോതസുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ക്രിമിനൽ നടപടി കൈകൊള്ളാനാണ് പൊലീസിന്റെ തീരുമാനം. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമില്ലാത്ത പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഈ മാലിന്യങ്ങള്‍ ബാധ്യതയായിരിക്കുകയാണ്. പുഴയിലൂടെ എത്തിയ മാലിന്യം വീണ്ടും പുഴകളിലേക്ക് തന്നെ തള്ളിയാല്‍ വെള്ളപ്പൊക്കത്തെക്കാള്‍ വലിയ കെടുതികള്‍ നാം അനുഭവിക്കേണ്ടി വന്നേക്കാം.