Kerala
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

Web Desk
|
31 Aug 2018 11:02 AM GMT

ഡാം സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാല്‍ 152 അടിയായി ജലനിരപ്പ് ഉയര്‍ത്താനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്നു ലഭിക്കും. ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി മുമ്പോട്ടു പോകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഡാം സുരക്ഷിതമാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിവരുന്നുണ്ട്. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും പളനിസാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയത്. ഡാം സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാല്‍ 152 അടിയായി ജലനിരപ്പ് ഉയര്‍ത്താനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്നു ലഭിക്കും. ഇതിനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള തമിഴ്‌നാടിന്റെ ശ്രമത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമെന്ന് കേരളം തെറ്റിദ്ധരിപ്പിക്കുകയാണ്. 152 അടിയാക്കി ജലനിരപ്പ് ഉയര്‍ത്താതിരിയ്ക്കുള്ള ശ്രമമാണിതെന്നും പളനിസാമി കുറ്റപ്പെടുത്തി.

Similar Posts