എലിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
|പ്രളയത്തിന് ശേഷം എലിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മാത്രം 10 പേര്‍ മരിച്ചെന്ന് മന്ത്രി ടി പി രാമകൃഷ്ണനും.
സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം ആഗസ്ത് 8ന് ശേഷം 10 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എലിപ്പനി മരണം ഉണ്ടായത് കോഴിക്കോടാണ്. 10 പേർ എലിപ്പനിയെ തുടർന്ന് മരിച്ചു. ചികിത്സ തേടിയ 43 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 131 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
പ്രളയത്തിന് ശേഷം എലിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മാത്രം 10 പേര്‍ മരിച്ചെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജില്ലയില്‍ പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു.ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ മൂന്ന് പേരാണ് എലിപ്പനിയെ തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 4 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുള്ള നാലുപേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പ്രതിരോധ ഗുളികകൾ കഴിക്കാൻ എല്ലാവരും തയ്യാറാകണം. എലിപ്പനി ബാധിച്ച് രണ്ട് മരണം മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.