Kerala
സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്, സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് ധനമന്ത്രി
Kerala

സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്, സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് ധനമന്ത്രി

Web Desk
|
1 Sep 2018 8:06 AM GMT

എന്നാല്‍ പ്രളയത്തില്‍ ദുരിതം അനുവഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന് പണം തടസമാകില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സർക്കാർ തീരുമാനിച്ച വികസന പദ്ധതികളിൽ അത്യാവശ്യമല്ലാത്തവ ഉപേക്ഷിക്കും. നിയമനങ്ങളും പുതിയ തസ്തികയും കുറക്കും. അത്യാവശ്യം നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് വകുപ്പുകൾ രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രളയം കാരണം സംസ്ഥാനത്തിനുണ്ടായ അധിക സാമ്പത്തിക ബാധ്യത 30,000 കോടി രൂപ. ഇതിൽ 20,000 കോടിക്ക് വായ്പ എടുക്കണം. അതിന് സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്താൻ കേന്ദ്രം തയ്യാറാകണം. ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ ധനമന്ത്രി അത് എങ്ങനെയെന്ന് വിശദീകരിച്ചു. നിയമനങ്ങളും പുതിയ തസ്തികകളും സംബന്ധിച്ച തീരുമാനം ഇങ്ങനെയായിരിക്കും. വലിയ പദ്ധതികൾക്ക് കിഫ്ബിയിൽ നിന്ന് നീക്കി വച്ച തുക ഉപയോഗിക്കും അതിൽ മാറ്റമില്ല. പക്ഷേ സാമ്പത്തിക കാര്യത്തിൽ മുണ്ടുമുറുക്കിയേ മതിയാകൂ എന്നാണ് ധനമന്ത്രി പറയുന്നത്.

Similar Posts