Kerala
ശബരിമല: ഗതി മാറി ഒഴുകിയ പമ്പയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു
Kerala

ശബരിമല: ഗതി മാറി ഒഴുകിയ പമ്പയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു

Web Desk
|
3 Sep 2018 12:35 PM GMT

ശബരിമല ത്രിവേണിയിൽ ഗതി മാറി ഒഴുകിയ പമ്പയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു. കന്നിമാസ പൂജകൾക്ക് നട തുറക്കുമ്പോൾ തീർത്ഥാടകരെ പമ്പയിലൂടെ കടത്തി വിടാൻ സാധിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പ്രളയ ശേഷം ശാന്തമായി ഒഴുകുന്ന പമ്പയെ പൂർവ സ്ഥിതിയിലാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഒഴുകിപ്പോയെന്ന് കരുതിയിരുന്ന രണ്ട് പാലങ്ങളും മണൽതിട്ട നീക്കം ചെയ്ത് വീണ്ടെടുക്കാനായി. തകർന്ന് പോയ ടോയ്ലറ്റ് കോംപ്ലക്സിന് സമീപം മണ്ണ് കൊണ്ട് ചിറ കെട്ടിയാണ് പമ്പയെ പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുന്നത്. ജില്ലാ കളക്ടർ പി ബി നൂഹ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

ചാലക്കയം മുതൽ പമ്പ വരെയുള്ള റോഡിൽ ഗുരുതര തകരാർ വന്ന 3 ഇടങ്ങളിലെയടക്കം 11 ഇടങ്ങളിൽ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. കുടിവെള്ളം വൈദ്യുതി എന്നിവയും ഈ മാസം 12നകം ഭാഗികമായി പുനസ്ഥാപിക്കാനാവും. അതേ സമയം ശബരിമലയിലെ പ്രതിസന്ധി ജില്ലാ ഭരണകൂടം ഗൗരവമായി പരിഗണിച്ചില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. തീർത്ഥാടകരുടെ വാഹനങ്ങൾ എത്തുന്നത് നിലക്കലിൽ മാത്രമായി പരിമിതപ്പെടുത്തും. പമ്പയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്.

Related Tags :
Similar Posts