Kerala
എലിപ്പനി; സംസ്ഥാനത്ത് ഒരു മരണം കൂടി
Kerala

എലിപ്പനി; സംസ്ഥാനത്ത് ഒരു മരണം കൂടി

Web Desk
|
4 Sep 2018 3:28 PM GMT

സംസ്ഥാനത്ത് 115 പേര്‍ക്ക് ഇന്ന് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. മലപ്പുറം സ്വദേശി ഷിബിന്‍ ആണ് ഇന്ന് മരിച്ചത്

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറത്താണ് എലിപ്പനി മരണം സ്ഥിരീകരിച്ചത്. എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ നാല് പേര്‍ കൂടി മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം മാത്രം 258 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 115 പേര്‍ക്ക് ഇന്ന് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. മലപ്പുറം സ്വദേശി ഷിബിന്‍ ആണ് ഇന്ന് മരിച്ചത്. നാല് പേരുടെ മരണം എലിപ്പനി രോഗലക്ഷണങ്ങളോടെയാണ്. ഇതോടെ എലിപ്പനി സ്ഥിരീകരിച്ചും എലിപ്പനി രോഗലക്ഷണങ്ങളോടെയും മരിക്കുന്നവരുടെ എണ്ണം 72 ആയി.

മലപ്പുറം ജില്ലയിലാണ് ഇന്ന് കൂടുതല്‍പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചത്. 29 പേര്‍. പത്തനംതിട്ടയില്‍ 19 ഉം കോഴിക്കോടും ആലപ്പുഴയിലും 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. പാലക്കാടും തിരുവനന്തപുരത്തും 12 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 258 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 422 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി.

എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രതിനിധികള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഐസിഎംആര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നിവരും സംസ്ഥാനത്തെ പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ പഠിക്കാനായെത്തിയിട്ടുണ്ട്. കുട്ടനാട് കേന്ദ്രീകരിച്ച് പ്രത്യേകം പഠനം നടത്താനും തീരുമാനമുണ്ട്.

Related Tags :
Similar Posts