Kerala
കോഴിക്കോട്  ഭാര്യയുടെ മുഖത്ത് ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം 
Kerala

കോഴിക്കോട് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം 

Web Desk
|
5 Sep 2018 10:49 AM GMT

കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്താണ് ഭര്‍ത്താവ് ജൈസണ്‍ ആസിഡ് ഒഴിച്ചത്

കോഴിക്കോട് മുക്കം കല്ലുരുട്ടിയില്‍ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്താണ് ഭര്‍ത്താവ് ജൈസണ്‍ ആസിഡ് ഒഴിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ സ്നഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts