ലൈംഗിക പീഡന പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല; കേസെടുക്കണം: കെമാല്‍പാഷ
|യുവതിയുടെ പരാതി മറച്ചുവെച്ച പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്ന് കെമാല്‍പാഷ ആവശ്യപ്പെട്ടു.
പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ സി.പി.എം നേതൃത്വത്തിനെതിരെ റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍പാഷ. പാര്‍ട്ടി നിയമവാഴ്ചയെ ധിക്കരിക്കുകയാണെന്ന് ജസ്റ്റിസ് മീഡിയവണിനോട് പറഞ്ഞു.
യുവതിയുടെ പരാതി മറച്ചുവെച്ച പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്ന് കെമാല്‍പാഷ ആവശ്യപ്പെട്ടു. പീഡനത്തിനിരയായ യുവതിയുടെ പരാതി മൂന്നാഴ്ച മുമ്പ് ലഭിച്ചെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചത്. എത്രയും വേഗം പൊലീസിന് കൈമാറേണ്ട പരാതി മറച്ചുവെച്ചതുവഴി പാര്‍ട്ടി നേതൃത്വം നടത്തിയത് ഗുരുതരമായ നിയമലംഘനമാണ്. ഐപിസി 201 പ്രകാരം ശിക്ഷാര്‍ഹമാണ്.
കൊലപാതകത്തോളം ഗൌരവമുള്ള കുറ്റകൃത്യം അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല. പക്ഷെ, നിലവിലെ അവസ്ഥയില്‍ പൊലീസിന് പരിമിതിയുണ്ട്. പരാതിക്കാരി പൊലീസിനെ സമീപിക്കുകയാണ് വേണ്ടതെന്നും കെമാല്‍പാഷ പറഞ്ഞു.