Kerala
ചെങ്ങോട്ടുമലയുടെ സംരക്ഷണത്തിനായി രാപ്പകല്‍ സമരവുമായി പ്രദേശവാസികള്‍  
Kerala

ചെങ്ങോട്ടുമലയുടെ സംരക്ഷണത്തിനായി രാപ്പകല്‍ സമരവുമായി പ്രദേശവാസികള്‍  

Web Desk
|
8 Sep 2018 3:57 AM GMT

ചെങ്ങോട്ടുമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോട്ടൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം. 

ചെങ്ങോട്ടുമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോട്ടൂരില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം. മലയില്‍ ക്വാറികള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി സ്വകാര്യ കമ്പനി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് സമരം. അനധികൃത ഖനനത്തിന് ജില്ലാ കലക്ടര്‍ കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

ചെങ്ങോട്ടുമല ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. ഖനന നീക്കത്തില്‍ നിന്ന് കമ്പനി പിന്‍മാറുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മഞ്ഞള്‍ കൃഷിക്കെന്ന പേരില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയ ഡെല്‍റ്റ ഗ്രൂപ്പ്, പ്രദേശത്ത് ഖനനത്തിനുള്ള അനുമതി കൂടി സംഘടിപ്പിച്ചതോടെയാണ് ജനങ്ങള്‍ അപകടം മണത്തത്. ഏഴുമാസമായി തുടരുന്ന ജനകീയ സമരത്തിനൊടുവിലാണ് രാപ്പകല്‍ സമരവുമായി രംഗത്തിറങ്ങാനുള്ള പ്രദേശവാസികളുടെ തീരുമാനം. ജില്ലാ കലക്ടര്‍ യു വി ജോസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമരപ്പന്തലിലുയര്‍ന്നത്.

സംസ്ഥാനത്തെ നടുക്കിയ പ്രളയത്തിനൊടുവിലും ഖനന നീക്കവുമായി മുന്നോട്ടുപോകാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി പ്രവര്‍ത്തകര്‍.

Similar Posts