പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു
|ഭാരത് ബന്ദ് പ്രഖ്യാപിച്ച് വിലവര്‍ധനവിനെ നേരിടാന്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ധന വില വീണ്ടും വര്‍ധിച്ചത്
ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് സംസ്ഥാനത്ത്. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് ഒടുവിലായി വർധിച്ചത്. തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച് വിലവര്‍ധനവിനെ നേരിടാന്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ധന വില വീണ്ടും വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോളിന് 83.50 പൈസയും കോഴിക്കോട് പെട്രോളിന് 82.31 രൂപയുമായിരുന്നു ഇന്നലത്തെ വില. പെട്രോളിന് 40 പൈസയും ഡീസലിന്
46 പൈസയും വർധിച്ചതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ്
ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിടെ വാദം. എക്സൈസ്
തീരുവ കുറച്ച് പെട്രോൾ-ഡീസൽ വില വർധനവിനെ തടയില്ലെന്നും മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടിക്കടിയുള്ള വില വര്‍ദ്ധനവ് സംസ്ഥാനത്തും ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്