Kerala
ഹര്‍ത്താലനുകൂലികളെത്തി സ്ഥാപനം പൂട്ടി പോയി; ഉദ്യോഗസ്ഥന്‍ ഉള്ളില്‍ കുടുങ്ങി
Kerala

ഹര്‍ത്താലനുകൂലികളെത്തി സ്ഥാപനം പൂട്ടി പോയി; ഉദ്യോഗസ്ഥന്‍ ഉള്ളില്‍ കുടുങ്ങി

Web Desk
|
10 Sep 2018 10:27 AM GMT

കോഴിക്കോട് ആള്‍ ഉള്ളിലുണ്ടെന്നറിയാതെ സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി ഹര്‍ത്താലനുകൂലികള്‍ പോയപ്പോള്‍ പെട്ടു പോയത് പോലീസും ജീവനക്കാരും.

ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തില്‍ പല തരത്തിലും പെട്ടു പോകുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് ആള്‍ ഉള്ളിലുണ്ടെന്നറിയാതെ സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി ഹര്‍ത്താലനുകൂലികള്‍ പോയപ്പോള്‍ പെട്ടു പോയത് പോലീസും ജീവനക്കാരും. ഓഫീസിന്റെ ഉള്ളില്‍ കുടുങ്ങിയ ഉദ്യോഗസ്ഥനെ ഏറെ നേരത്തിനു ശേഷമാണ് പുറത്തിറക്കാനായത്.

കോഴിക്കോട് മാവൂര്‍ റോഡില്‍ യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിനിടെയാണ് സം‍ഭവം. സമീപത്തെ കെട്ടിടത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം തുറന്നിട്ടുണ്ടെന്ന് ആരോ വന്ന് പറഞ്ഞതാണ്. യൂത്ത് കോണ്ഗ്രസുകാരും കെ.എസ്.യുക്കാരും പിന്നാലെ പോലീസും അവിടേക്ക് വെച്ചു പിടിച്ചു. പാഞ്ഞെത്തിയ പ്രതിഷേധക്കാരെ കണ്ട് പേടിച്ച് ലൈറ്റ് ഓഫ് ചെയ്ത് ഇറങ്ങാനുള്ള പെടാപ്പാടിലായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിനിടെ ഉദ്യോഗസ്ഥന്‍ ഉള്ളിലുള്ളതറിയാതെ പ്രതിഷേധക്കാര്‍ ഷട്ടറിട്ട് മടങ്ങി. ഷട്ടറിനുള്ളില്‍ നിന്നുള്ള മുട്ട് കേട്ടാണ് ജീവനക്കാര്‍ വീണ്ടുമെത്തിയത്. ഒടുവില്‍ പോലീസെത്തിയാണ് ഉദ്യോഗസ്ഥനെ പുറത്തിറക്കിയത്.

Related Tags :
Similar Posts