Kerala
Kerala
ഇന്ധന വില വർധനവിനെതിരെ കുതിര സവാരി നടത്തി പ്രതിഷേധം
|10 Sep 2018 9:43 AM GMT
ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധന വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോൾ സ്വന്തം കുതിരയുമായാണ് രണ്ടുപേര്‍ പാലക്കാട് നഗരത്തിൽ എത്തിയത്.
ഇന്ധന വില വർധനവിനെതിരെ വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. പാലക്കാട് ഒലവക്കോടുള്ള സഹോദരങ്ങൾ കുതിര സവാരി നടത്തിയാണ് ഇന്ധന വില വർധനവിനെതിരെ പ്രതിഷേധിച്ചത്. ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധന വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോൾ സ്വന്തം കുതിരയുമായാണ് രണ്ടുപേര്‍ പാലക്കാട് നഗരത്തിൽ എത്തിയത്. സഹോദരങ്ങളായ സിദ്ദീഖും, സാദിഖും.
ഇന്ധന വില വര്‍ധനവിനെതിരായ ദേശീയ സമരത്തിനുള്ള പിന്തുണയായാണ് ഇവരുടെ കുതിര സവാരി. ഇന്ധന വില ഇനിയും ഉയർന്നാൽ സ്ഥിരം യാത്ര കുതിര വണ്ടിയിലാക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. കുതിരയുമായി പ്രതിഷേധിക്കുന്നത് കണ്ട നിരവധി പേർ ഐക്യദാർഢ്യവുമായി ഒപ്പം കൂടി.