ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം അവസാനഘട്ടത്തിലെന്ന് പൊലീസ്
|ബിഷപ്പിനെ വിളിച്ച് വരുത്തുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ബുധനാഴ്ച റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക
ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് പൊലീസ്. ബിഷപ്പിനെ വിളിച്ച് വരുത്തുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ബുധനാഴ്ച റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമില്ലെന്ന് കോട്ടയം എസ്.പി അറിയിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് 90 ശതമാനവും അന്വേഷണം പൂര്‍ത്തിയായതായി വിലയിരുത്തല്‍ ഉണ്ടായത്. ഏതാനും ചില കാര്യങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഐജിയുടെ അവലോകന യോഗത്തിന് ശേഷം ഉണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു.
അന്വേഷണത്തില്‍ കോട്ടയം എസ്.പി പൂര്‍ണ്ണതൃപ്തനാണ്. 58 ദിവസം കൊണ്ട് കേസ് നല്ല രീതിയില്‍ അന്വേഷിച്ചു. ജോലി ഭാരം കൂടുതലായതിനാലാണ് മൂന്ന് പേരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഉന്നത സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും കോട്ടയം എസ്.പി അറിയിച്ചു.
കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ പി.സി ജോര്‍ജ്ജിന്‍റെ പരാമര്‍ശവും പൊലീസ് പരിശോധിച്ച് വരുകയാണ്. സ്വമേധയാ കേസ് എടുക്കാന്‍ നീക്കമില്ലെങ്കിലും ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടന്‍ കേസ് എടുക്കുമെന്നും കോട്ടയം എസ്.പി അറിയിച്ചു.