Kerala
Kerala
പി.സി ജോര്‍ജിന്‍റെ വിവാദ പ്രസംഗം: കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ തീരുമാനം
|10 Sep 2018 12:06 PM GMT
അതേസമയം പിസി ജോര്‍ജ് എംഎല്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു.
പി.സി ജോര്‍ജിന്‍റെ വിവാദ പ്രസംഗത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. വൈക്കം ഡിവൈഎസ്പിയോടാണ് മൊഴിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
കന്യാസ്ത്രീക്ക് പരാതി ഉണ്ടെങ്കില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതി വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയ ഭാഗല്‍പൂര്‍ ബിഷപ്പിന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തി. അതേസമയം പിസി ജോര്‍ജ് എംഎല്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു.