Kerala
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
Kerala

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Web Desk
|
11 Sep 2018 3:28 PM GMT

കോഴിക്കോട് ബലുശേരിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ റിന്‍ഷയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കോഴിക്കോട് ബലുശേരിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ റിന്‍ഷയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പ്രഹസനമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് എത്തി. തെളിവെടുപ്പിന് മുന്നേ കൊലപാതകം നടന്ന വീട് വിട്ടു നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ പനങ്ങാട് പാറമുക്ക് വലിയമലക്കുഴിയില്‍ റിന്‍ഷയെ ഉച്ചയോടെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ബാലുശേരി പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച ബ്ലേഡ് പ്രതി പോലീസിന് കാണിച്ചുകൊടുത്തു.

റിന്‍ഷയെ കൂടാതെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റിന്‍ഷയുടെ സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യും. ഇയാളുടെ പ്രേരണ കൊലപാകത്തിന് പിന്നിലുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുക. തെളിവെടുപ്പിന് മുന്നെ വീട് റിന്‍ഷയുടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതിനെ ചോദ്യം ചെയ്ത് നാട്ടുകാരും രംഗത്ത് എത്തി.

Related Tags :
Similar Posts