ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീ പിന്തുണ തേടി വത്തിക്കാന്‍ സ്ഥാനപതിക്കും പ്രധാന ബിഷപ്പുമാര്‍ക്കും കത്തയച്ചു
|ഫ്രാങ്കോ മുളക്കൽ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന് കത്തില്‍ പറയുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡന പരാതിയില്‍ പിന്തുണ തേടി കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും കത്തയച്ചു. ഫ്രാങ്കോ മുളക്കൽ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്ന് കത്തില്‍ പറയുന്നു.
കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന. പീഡനത്തെ തുടര്‍ന്ന് ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചതാണെന്ന് വത്തിക്കാന്‍ സ്ഥാനപതിക്കയച്ച കത്തില്‍ കന്യാസ്ത്രീ പറയുന്നു. ബലാത്സംഗത്തെ കുറിച്ച് തുറന്ന് പറയാൻ ഭയവും മാനക്കേടുമുണ്ടായിരുന്നു. അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും കന്യാസ്ത്രീ വ്യക്തമാക്കി.
അതിനിടെ പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവനയില്‍ മൊഴി എടുക്കാന്‍ കോട്ടയം പൊലീസ് കുറവിലങ്ങാട് മഠത്തിലെത്തിയെങ്കിലും കന്യാസ്ത്രീ അസൌകര്യം അറിയിച്ചതിനാല്‍ മൊഴി എടുത്തില്ല. ജലന്ധര്‍ ബിഷപ്പിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് പി.സി ജോര്‍ജ് കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് സഹോദരന് ആരോപിച്ചു.
ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസില്‍ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ കുറ്റപ്പെടുത്തി.