സെൽഫി ഭ്രമം അതിരു കടക്കരുത്; ട്രോളുമായി കേരള പൊലീസ്
|അപകട രംഗങ്ങളിൽ ഉൾപ്പെടെ എവിടെയും സെൽഫി എടുക്കുന്ന പൊതുസ്വഭാവത്തിൽ പ്രതിഫലിക്കുന്നത് നമ്മുടെ സംസ്കാരമാണ്.
സെല്‍ഫി പ്രേമം വിളിച്ചുവരുത്തുന്ന അപകടങ്ങള്‍ നിരവധിയാണ്. നിരവധി ജീവനുകള്‍ സെല്‍ഫി പ്രേമം മൂത്ത് പൊലിഞ്ഞിട്ടുണ്ട്. സെല്‍ഫി ഭ്രമത്തിനെതിരെ കിടിലന്‍ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. മരിച്ചുകിടക്കുന്ന ആളിന് മുന്നിൽ പോലും സെൽഫി എടുക്കുന്ന പ്രവണത ഔചിത്യമില്ലായ്മയാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
സെൽഫി ഭ്രമം അതിരു കടക്കരുത്.
അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം ശ്രദ്ധയിൽപ്പെട്ടു വരുന്നു. അപകട രംഗങ്ങളിൽ ഉൾപ്പെടെ എവിടെയും സെൽഫി എടുക്കുന്ന പൊതുസ്വഭാവത്തിൽ പ്രതിഫലിക്കുന്നത് നമ്മുടെ സംസ്കാരമാണ്. ഓടുന്ന ട്രെയിനിലും വിഷജീവികൾക്ക് മുന്നിലും അപകടകരമായ മുനമ്പുകളിലും സെൽഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അവിവേകമാണ്. മരിച്ചുകിടക്കുന്ന ആളിന് മുന്നിൽ പോലും സെൽഫി എടുക്കുന്ന പ്രവണത ഔചിത്യമില്ലായ്മയാണ്.
സെൽഫി ഭ്രമം അതിരു കടക്കരുത്. അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം...
Posted by Kerala Police on Tuesday, September 11, 2018