Kerala
വരള്‍ച്ചയിലും നിറഞ്ഞൊഴുകിയിരുന്ന പെരിയാറില്‍ ജലം ക്രമാതീതമായി കുറയുന്നു
Kerala

വരള്‍ച്ചയിലും നിറഞ്ഞൊഴുകിയിരുന്ന പെരിയാറില്‍ ജലം ക്രമാതീതമായി കുറയുന്നു

Web Desk
|
12 Sep 2018 3:00 AM GMT

പ്രളയത്തിന് ശേഷം പെരിയാറില്‍ മണല്‍ത്തിട്ടകള്‍ വ്യാപകമാവുകയാണ്.

കടുത്ത വരള്‍ച്ചയിലും നിറഞ്ഞൊഴുകിയിരുന്ന പെരിയാറില്‍ ജലം ക്രമാതീതമായി കുറയുന്നു. പ്രളയത്തിന് ശേഷം പെരിയാറില്‍ മണല്‍ത്തിട്ടകള്‍ വ്യാപകമാവുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപത്തും ഇത്തരത്തില്‍ പുതിയ മണല്‍ തിട്ടകള്‍ രൂപപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് മണല്‍ മാഫിയ സജീവമാവുകയാണ്.

ഏറ്റവും ജലസമ്പന്നമായ നദിയായ പെരിയാറില്‍ പ്രളയത്തിന് ശേഷം കാണപ്പെടുന്ന പുതിയ പ്രതിഭാസമാണ് മണല്‍ തിട്ടകള്‍. മലയാറ്റൂര്‍, നീലേശ്വരം, കാഞ്ഞൂര്‍, ഒക്കല്‍ , തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരത്തില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. വേനല്‍ക്കാലത്തും നിറഞ്ഞ് കിടന്ന ശിവരാത്രി മണപ്പുറത്തിന് സമീപിത്തെ പുഴയിലും ഇപ്പോ‍ള്‍ മണല്‍ത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. ശ്രീമൂലനഗരത്ത് കിലോമീറ്ററുകളോളം ബീച്ചിന് സമാനമായിട്ടാണ് മണല്‍ അടിഞ്ഞിട്ടുള്ളത്. മണല്‍ അടിഞ്ഞുകൂടിയതോടെ മണല്‍ മാഫിയ സജീവമാകാനുള്ള സാധ്യതയും കാണുന്നുണ്ട്.

Similar Posts