Kerala
Kerala
ബി.ജെ.പി സംസ്ഥാന ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു
|14 Sep 2018 3:10 PM GMT
ചേറ്റൂർ ബാലകൃഷ്ണനാണ് പുതിയ വൈസ് പ്രസിഡന്റ്. എട്ട് സെക്രട്ടറിമാരും, രണ്ട് മുഖ്യവക്താക്കളെയും പ്രഖ്യാപിച്ചു. എം.എസ് ശ്യാംകുമാറാണ് ട്രഷറർ.
ബി.ജെ.പി സംസ്ഥാന ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. നിലവിലെ നാല് ജനറൽ സെക്രട്ടറിമാർ തുടരും. എം.ടി രമേശ്, കെ.സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാരായി തുടരുക. ഒഴിവുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം നികത്തി. ചേറ്റൂർ ബാലകൃഷ്ണനാണ് പുതിയ വൈസ് പ്രസിഡന്റ്. എട്ട് സെക്രട്ടറിമാരും, രണ്ട് മുഖ്യവക്താക്കളെയും പ്രഖ്യാപിച്ചു. എം.എസ് ശ്യാംകുമാറാണ് ട്രഷറർ.