Kerala
കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ചെങ്കിലും പി.സി ജോര്‍ജിനെതിരെ നടപടി ഉണ്ടായേക്കും
Kerala

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ചെങ്കിലും പി.സി ജോര്‍ജിനെതിരെ നടപടി ഉണ്ടായേക്കും

Web Desk
|
14 Sep 2018 1:12 AM GMT

കന്യാസ്ത്രീ പരാതി നല്‍കിയാല്‍ ഉടന്‍ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം. ദേശീയ വനിത കമ്മീഷനും പി.സി ജോര്‍ജിനെതിരായ നടപടികള്‍ ശക്തമാക്കും

കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പി.സി ജോര്‍ജിനെതിരെ നിയമനടപടി ഉണ്ടായേക്കും. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ ഉടന്‍ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം. ദേശീയ വനിത കമ്മീഷനും പി.സി ജോര്‍ജിനെതിരായ നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പൊതുസമൂഹത്തില്‍ നിന്നും രൂക്ഷ വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിക്കാന്‍ പി.സി ജോര്‍ജ് തീരുമാനിച്ചത്. എന്നാല്‍ നിലപാട് പി.സി തിരുത്തിയാലും നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. കന്യാസ്ത്രീ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയാല്‍ ഉടന്‍ പി.സി ജോര്‍ജിനെതിരെ കേസ് എടുക്കുമെന്ന് കോട്ടയം എസ്.പി അറിയിച്ചു.

പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷനും നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 20ആം തിയ്യതി പി.സി ജോര്‍ജിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ് പി.സി ജോര്‍ജിന് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് പി.സി ജോര്‍ജ് പറയുന്നത്.

Related Tags :
Similar Posts