പ്രളയാനന്തര കേരളത്തിന് കൈത്താങ്ങുമായി സ്പോര്‍ട്സ് സെന്ററും
|കൊച്ചി കടവന്ത്രയില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള മന്ത്രി ഇ.പി ജയരാജന് തുക കൈമാറി. ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് കായികതാരങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍ 10 ലക്ഷം രൂപ സംഭാവന നല്കി. കൊച്ചി കടവന്ത്രയില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയാണ് മന്ത്രി ഇ.പി ജയരാജന് തുക കൈമാറിയത്. ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ എട്ട് കായികതാരങ്ങളെയും ചടങ്ങില്‍ അനുമോദിച്ചു.
പ്രളായാനന്തരം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി റീജണല്‍ സ്പോര്‍ട് സെന്റര്‍ അടക്കമുള്ള കൊച്ചിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ആര്‍എസ്സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യണല്‍ സ്പോര്‍ട്ട് സെന്റര്‍ ചെയര്‍മാനായ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, പ്രസിഡന്റ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ഹൈബി ഈഡന് എം.എല്‍.എ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയ മലയാളികളായ എട്ട് കായിക താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
ദേശീയ ഹോക്കി ടീം ക്യപ്റ്റൻ പി.ആര് ശ്രീജേഷ്, അത് ലറ്റ്കളായ ജിന്സണ് ജോണ്‍, പി.യു ചിത്ര, വി.കെ. വിസ്മയ, നീന വരക്കില്‍, മുഹമ്മദ് അനസ് യഹിയ, കുഞ്ഞു മുഹമ്മദ്, ജിതിന് ബേബി എന്നിവര്‍ കായിക മന്ത്രിയില്‍ നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. മെഡല്‍ ജേതാക്കളായ എട്ട് പേര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കുകയും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കുകയും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്, ഒളിപ്യന്‍ മേഴ്സി കുട്ടന്, ഡോ. വി.വി. ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.