Kerala
ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാന്‍ ഇടപെട്ടേക്കും; നടപടിയുണ്ടായേക്കുമെന്ന് സൂചന
Kerala

ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാന്‍ ഇടപെട്ടേക്കും; നടപടിയുണ്ടായേക്കുമെന്ന് സൂചന

Web Desk
|
15 Sep 2018 5:56 AM GMT

സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ഒസ്വാൾ ഗ്രേഷ്യസ് സഭ മേലധ്യക്ഷന്‍മാരില്‍ നിന്ന് വിവരങ്ങള്‍ തേടി.ബിഷപ്പിനെതിരെ നടപടി വേണമെന്ന് മാർപാപ്പ നിർദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ വത്തിക്കാന്‍ ഇടപെട്ടേക്കും. ബിഷപ്പിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയേക്കും.

സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ഒസ്വാൾ ഗ്രേഷ്യസ് സഭ മേലധ്യക്ഷന്‍മാരില്‍ നിന്ന് വിവരങ്ങള്‍ തേടി . ബിഷപ്പിനെതിരെ നടപടി വേണമെന്ന് മാർപാപ്പ നിർദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കന്യാസ്ത്രീയുടെ മൊഴിയില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് കോട്ടയം എസ്.പി പറഞ്ഞു.

അതേസമയം ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു . പ്രതിഷേധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 13 ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ തീരുമാനിച്ചു. നീതി ലഭിക്കാന്‍ വൈകിയാല്‍ നിരാഹാരമിരിക്കുമെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

Similar Posts