Kerala
കോഴിക്കോട് ഉരുള്‍പൊട്ടലിന്റെ ഇരകള്‍ക്ക് ധനസഹായം ലഭിക്കുന്നില്ല
Kerala

കോഴിക്കോട് ഉരുള്‍പൊട്ടലിന്റെ ഇരകള്‍ക്ക് ധനസഹായം ലഭിക്കുന്നില്ല

Web Desk
|
16 Sep 2018 6:02 AM GMT

ഈ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായം ലഭിച്ചിട്ടില്ല.

കോഴിക്കോട് കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിന് ഇരയായവര്‍ക്ക് ധനസഹായം ലഭിക്കുന്നില്ലെന്ന് പരാതി. ഈ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായം ലഭിച്ചിട്ടില്ല.

ഈ കാണുന്നത് പുതുതായി താമസത്തിനൊരുങ്ങിയ അരികുഴിയില്‍ മുഹാജിറിന്റെ വീടാണ്. വീടിന്റെ അവസാന പണികള്‍ നടക്കുന്നതിനിടയിലാണ് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നത്. തൊട്ടടുത്തായി താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു മുഹാജിറും കുടുംബവും താമസിച്ചിരുന്നത്. വീടില്ലാതായതിനെ തുടര്‍ന്ന് വാടകവീട്ടിലാണ് മുഹാജിറും കുടുംബവും താമസിക്കുന്നത്. ഇതുവരെ യാതൊരു സാമ്പത്തിക സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് 16ന് മലമുകളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ച വീടാണിത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കും ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. വീട് പൂര്‍ണ്ണമായും തകര്‍ന്നതോടെ ഇപ്പോള്‍ ബന്ധുവീടുകളിലാണ് ഇവര്‍ താമസിക്കുന്നത്.

Related Tags :
Similar Posts