Kerala
അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി  ജലന്ധര്‍  ബിഷപ്പ് 
Kerala

അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി ജലന്ധര്‍ ബിഷപ്പ് 

Web Desk
|
17 Sep 2018 7:31 AM GMT

ബിഷപ്പിന്റെ പ്രതിനിധികള്‍ കൊച്ചിയിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജി നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. ഇതിനിടെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു.

ബിഷപ്പിന്റെ പ്രതിനിധികളായി കൊച്ചിയിലെത്തിയ മൂന്നംഗ സംഘമാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബിഷപ്പ് ഇതുവരെ പൊലീസിനെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ കോട്ടയത്തുവച്ച് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചു. ചോദ്യാവലി ഇന്ന് തയാറാക്കും. മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍‌ നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. മൂന്ന് സംഘങ്ങളായാണ് തെളിവെടുപ്പ് നടത്തിയത്.

സംസ്ഥാന സര്‍ക്കാറിനും ബിഷപ്പിനുമെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ശക്തമായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ഫ്രാങ്കോ മുളക്കല്‍ നീക്കം തുടങ്ങിയത്. ഹൈക്കോടതിയില്‍ നേരത്തേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളില്‍ ബിഷപ്പിന് അനുകൂല നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഹരജി. പ്രത്യേക ലക്ഷ്യം വെച്ചാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും നിരപരാധിയായ തന്റെ അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാകും ഹരജി നല്‍കുക.

Related Tags :
Similar Posts