Kerala
‘തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായെടുക്കുമോ..?’ പെട്രോള്‍ വിലയെക്കുറിച്ച് ശ്രീധരൻ പിള്ള
Kerala

‘തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായെടുക്കുമോ..?’ പെട്രോള്‍ വിലയെക്കുറിച്ച് ശ്രീധരൻ പിള്ള

Web Desk
|
18 Sep 2018 5:02 AM GMT

പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

50 രൂപക്ക് പെട്രോള്‍ നല്‍കുമെന്ന എന്‍.ഡി.എയുടെ 2014ലെ വാഗ്ദാനം തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പരിശോധിച്ചാല്‍ മനസിലാകും. തെരഞ്ഞെടുപ്പ് വാഗ്ദാനവും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.

‘‘തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കിൽ ഇവിടെ കോൺഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? പെട്രോൾ വില കുറക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാൻ പോകുന്ന കാര്യമാണ്. ഞാൻ എന്റെ പാർട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങൾക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം.’’ അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

Similar Posts