ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് സ്ത്രീപീഡനക്കേസില്‍ സംരക്ഷണം ലഭിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
|കേരളത്തിലെ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ്. നിയമസഭ ഹോസ്റ്റലില്‍ നടന്ന പീഡനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു. എംഎല്‍എമാര്‍ ഉള്‍പ്പെട്ട കേസില്‍ സ്പീക്കര്‍ മൌനം പാലിക്കുന്നു
ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് സ്ത്രീപീഡനക്കേസില്‍ സംരക്ഷണം ലഭിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ്. നിയമസഭാ ഹോസ്റ്റലില്‍ നടന്ന പീഡനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന ചോദിച്ച ചെന്നിത്തല എംഎല്‍എമാര്‍ ഉള്‍പ്പെട്ട കേസില്‍ സ്പീക്കര്‍ മൌനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് യുഡിഎഫ് യുവജനസംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
സ്ത്രീപീഡന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് യുവജന സംഘടനകള്‍ സംയുക്ത സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിയിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് തുടങ്ങി സംഘടനകളുടെ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാര്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.