Kerala
കന്യാസ്ത്രീ ശല്യക്കാരി, തന്നോട് ഉള്ളത് വ്യക്തിവിരോധം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ്
Kerala

കന്യാസ്ത്രീ ശല്യക്കാരി, തന്നോട് ഉള്ളത് വ്യക്തിവിരോധം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ്

Web Desk
|
18 Sep 2018 3:47 AM GMT

മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്.

ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന് അപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ കള്ളക്കഥ മെനയുകയാണ്. മുന്‍ കൂര്‍ ജാമ്യാപേക്ഷ ഇന്നോ നാളെയോ സമര്‍പ്പിക്കുമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു.

മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിന്റെ പിന്നിലുളള വ്യക്തിവിരോധമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ആരോപണവുമായി രംഗത്തുവരാനുള്ള കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയെ പുറത്താക്കിയത്. പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. തുടര്‍ന്നാണ് പരിയാരത്തേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രീയും ബന്ധുക്കളും ഇതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Similar Posts