Kerala
നിപ ഭീതിയുടെ മറവില്‍ ആത്മീയ വ്യാപാരം
Kerala

നിപ ഭീതിയുടെ മറവില്‍ ആത്മീയ വ്യാപാരം

Web Desk
|
18 Sep 2018 3:16 AM GMT

മാരകരോഗങ്ങള്‍ക്ക് കാരണം പ്രദേശത്തെ ശവകുടീരം സംരക്ഷിക്കാത്തതാണെന്ന് ഒരു വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതിനു പിന്നാലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ശവകുടീര നിര്‍മാണവും ആരംഭിച്ചു.

നിപ രോഗം ഭീതി വിതച്ച സൂപ്പിക്കടയില്‍ ദുരന്തങ്ങളെ മറയാക്കി ആത്മീയ വ്യാപാരത്തിന് ശ്രമം. മാരകരോഗങ്ങള്‍ക്ക് കാരണം പ്രദേശത്തെ ശവകുടീരം സംരക്ഷിക്കാത്തതാണെന്ന് ഒരു വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതിനു പിന്നാലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ശവകുടീര നിര്‍മാണവും ആരംഭിച്ചു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

രാജ്യത്തെ മുഴുവന്‍ നടുക്കിയ നിപ രോഗത്തിന്റെ കാരണം സൂപ്പിക്കടയിലെ ശവകുടീരം വേണ്ട രീതിയില്‍ സംരക്ഷിക്കാത്തതാണെന്നും ശവകുടീരം ഇനിയും ഇങ്ങനെ കിടന്നാല്‍ അനര്‍ഥങ്ങള്‍ വ്യാപകമാകുമെന്നും പ്രചരിപ്പിച്ചാണ് ശവകുടീര നിര്‍മാണം ആരംഭിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രചരണങ്ങള്‍ വ്യാപകമായതോടെ ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പും ഉയര്‍ന്നു.

എന്നാല്‍ തങ്ങളുടെ സ്വകാര്യ വിഷയമായ ഇതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല എന്നും പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സ്ഥലമുടമ പ്രതികരിച്ചു. അതേസമയം മതവിശ്വാസത്തെ ചൂഷണം ചെയ്യുന്ന മഖ്ബറ മതവിരുദ്ധമാണെന്ന് കുയ്യണ്ടം മഹല്ല് ഖതീബ് സൈതലവി മദനി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ശവകുടീരം പൊളിച്ചുമാറ്റുകയാണ് വേണ്ടതെന്നും വെള്ളിയാഴ്ച പ്രഭാഷണത്തില്‍ അദ്ദേഹം ജനങ്ങളെ ഉണര്‍ത്തി.

Related Tags :
Similar Posts