ആവശ്യത്തിലധികം തെളിവുകളുണ്ടായിട്ടും ബാര്‍കോഴ കേസ് അട്ടിമറിക്കപ്പെട്ടു: ജേക്കബ് തോമസ്
|ബാര്‍കോഴ അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്
ബാര്‍കോഴ കേസ് യഥാര്‍തത്തില്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്ന് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. ആവശ്യത്തിലധികം തെളിവുകളുള്ള കേസായിരുന്നു ഇതെന്നും മുന്‍ വിജിലന്‍സ് മേധാവികള്‍ ഉള്‍പ്പെടെ ഇത് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
ആദ്യ ഘട്ടത്തില്‍ നല്ല രീതിയിലാണ് ബാര്‍കോഴകേസ് അന്വേഷണം പോയത്. എന്നാല്‍ പല രീതിയിലുള്ള ഇടപെടലോടെ കേസ് അട്ടിമറിക്കപ്പെട്ടു. സത്യസന്ധമായ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരും. രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെടെ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടുവന്ന സൂചനയും ജേക്കബ് തോമസ് നല്‍കി.
കേസ് അന്വേഷിച്ച സമയത്തെ വിജിലന്‍സ് മേധാവിമാരുടെ പങ്കും ഇതോടൊപ്പം അന്വേഷിക്കണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ബാര്‍കോഴ അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.