ബാര്‍ കോഴ; പ്രോസിക്യൂഷന്‍റെ നിലപാടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വി.എസ്
|ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന വിജിലന്‍സ് അന്വേഷണത്തിലാണ് കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത്.
ബാര്‍ കോഴക്കേസില്‍ പ്രോസിക്യൂഷനെതിരെ വി.എസ് അച്യുതാനന്ദന്‍. കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ പ്രോസിക്യൂഷന്‍ നിലപാടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിധി സി.പി.എം സ്വാഗതം ചെയ്തു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന വിജിലന്‍സ് അന്വേഷണത്തിലാണ് കെഎം മാണിയെ കുറ്റവിമുക്തനാക്കിയത്. ഈ കേസില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് വിഎസ് അച്യുതാനന്ദന്‍ സംശയമുന്നയിക്കുന്നത്. പ്രോസിക്യൂഷന്‍റെ നിലപാടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി പറയുന്നതിന് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കോടതി വിധിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വാഗതം ചെയ്തു.