Kerala
![ബെന്നി ബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍](https://www.mediaoneonline.com/h-upload/old_images/1127559-bennybehnan1.webp)
Kerala
ബെന്നി ബെഹ്‍നാന്‍ യു.ഡി.എഫ് കണ്‍വീനര്‍
![](/images/authorplaceholder.jpg)
20 Sep 2018 5:28 AM GMT
കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് എം എം ഹസന്‍
യു.ഡി.എഫ് കൺവീനറായി ബെന്നി ബെഹ്‍നാനെ തീരുമാനിച്ചു. ഘടക കക്ഷികളുമായി ചർച്ച നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരൻ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ഹൈകമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് എം എം ഹസന്‍ പറഞ്ഞു. തൃപ്തിയോടെയാണ് ഇറങ്ങുന്നത്. സംഭവബഹുലമായിരുന്നു ഒന്നര വർഷം. പാർട്ടിയെ കൂടുതൽ ഊർജസ്വലമാക്കാൻ കഴിഞ്ഞു. വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ച തീരുമാനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മുല്ലപ്പള്ളി പരിചയസമ്പത്തുള്ള വ്യക്തിയാണെന്നും ഹസന്‍ പറഞ്ഞു.