ബിഷപ്പ് ഇന്നും ചോദ്യംചെയ്യലിന് ഹാജരായത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍
|ഇന്നലെ സഞ്ചരിച്ച വാഹനത്തില്‍ തന്നെയാണ് ബിഷപ്പ് ഹോട്ടലില്‍ നിന്നും പുറത്തേക്കിറങ്ങിയത്. കനത്ത പൊലീസ് സുരക്ഷയില്‍ ക്രൈബ്രാഞ്ച് എസ്.പി ഓഫീസിലേക്കെത്തിയപ്പോള്‍ ഈ വാഹനത്തില്‍ ബിഷപ്പ് ഉണ്ടായിരുന്നില്ല.
നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രണ്ടാം ദിവസവും ചോദ്യംചെയ്യലിന് ഹാജരായത്. വൈറ്റിലയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്കെത്താന്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കി. ഇന്നലെയുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.
വൈറ്റില കുണ്ടന്നൂരിലുള്ള ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഇന്നലത്തെ താമസം. ഹോട്ടലിനകത്തും പുറത്തും പൊലീസിന്റെ കനത്ത സുരക്ഷ. ഹോട്ടലിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം.
രാവിലെ 11 മണിക്ക് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു ബിഷപ്പിന് നല്‍കിയ നിര്‍ദ്ദേശം.രാവിലെ 10.50ന് ഹോട്ടലില്‍ നിന്നും ബിഷപ്പിന്റെ വാഹനം പുറത്തേക്ക്. ഇന്നലെ സഞ്ചരിച്ച വാഹനത്തില്‍ തന്നെയാണ് ബിഷപ്പ് ഹോട്ടലില്‍ നിന്നും പുറത്തേക്കിറങ്ങിയത്. കനത്ത പൊലീസ് സുരക്ഷയില്‍ ക്രൈബ്രാഞ്ച് എസ്.പി ഓഫീസിലേക്കെത്തിയപ്പോള്‍ ഈ വാഹനത്തില്‍ ബിഷപ്പ് ഉണ്ടായിരുന്നില്ല.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മറ്റൊരു വാഹനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്കെത്തിയത്. അതും കനത്ത പൊലീസ് സുരക്ഷയില്‍.