Kerala
കുറ്റിക്കാട്ടൂരിലെ തോട്ടില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
Kerala

കുറ്റിക്കാട്ടൂരിലെ തോട്ടില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Web Desk
|
21 Sep 2018 2:34 AM GMT

തോട്ടില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കാനുള്ള ഒരു സംഘം ആളുകളുടെ ശ്രമമാണ് മീനുകള്‍ ചത്തുപൊങ്ങിയതിനു പിന്നിലെന്നാണ് സൂചന.

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ തോട്ടില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. എം.എല്‍.എ റോഡില്‍ നിന്നാരംഭിക്കുന്ന മാമ്പുഴ തോട്ടിലാണ് സംഭവം. തോട്ടില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കാനുള്ള ഒരു സംഘം ആളുകളുടെ ശ്രമമാണ് മീനുകള്‍ ചത്തുപൊങ്ങിയതിനു പിന്നിലെന്നാണ് സൂചന.

ചെറുതും വലുതുമായി നൂറുകണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തോട്ടില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കാനുള്ള ചിലരുടെ ശ്രമമാണ് മീന്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അര്‍ദ്ധ രാത്രി ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ തോട്ടില്‍ എന്തോ കലക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം, തോട്ടില്‍‍ വിഷം കലര്‍ത്തുന്നത് ഇത് ആദ്യമായാണെങ്കിലും മാലിന്യം തള്ളുന്നതടക്കമുള്ള സംഭവങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തോട്ടില്‍ വിഷം കലര്‍ത്തിയതാണെന്ന് വ്യക്തമായതോടെ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.

Related Tags :
Similar Posts