എന്‍മകജെ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‍റ്
|ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ എന്‍മകജെയില്‍ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു. സി.പി.എം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
കാസര്‍കോട് എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ സി.പി.ഐയുടെ പിന്തുണയോടെ കോണ്‍ഗ്രസ് അംഗത്തെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെ എന്‍മകജെയില്‍ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു. സി.പി.എം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
17 അംഗ പഞ്ചായത്തില്‍ 7ന് എതിരെ 8 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിക്കും യു.ഡി.എഫിനും 7 വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ വൈ ശാരദയെ സി.പി.ഐ പിന്തുണക്കുകയായിരുന്നു. മൂന്ന് അംഗങ്ങളുള്ള എല്‍ഡിഎഫില്‍ സി.പി.എമ്മിന് 2ഉം സി.പി.ഐയ്ക്ക് ഒരു അംഗവുമാണുള്ളത്. പഞ്ചായത്തില്‍ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം കാരണം തെരഞ്ഞെടുപ്പില്‍ സി.പി.എം വിട്ടുനില്‍ക്കാനും സി.പി.ഐ യു.ഡി.എഫിനെ പിന്തുണക്കാനും എല്‍.ഡി.എഫില്‍ ധാരണയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നംഗങ്ങളുള്ള എല്‍.ഡി.എഫ് വിട്ടു നിന്നതോടെ നറുക്കെടുപ്പില്‍ ബി.ജെ.പിക്ക് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചു. ഇതോടെ ബി.ജെ.പിക്ക് ഭരണം നഷ്‌ടമായി. കഴിഞ്ഞ മാസം കാറഡുക്ക പഞ്ചായത്തിലും യുഡിഎഫ് എല്‍ഡിഎഫ് സഹകരണത്തോടെ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു.