Kerala
കേരളത്തിന്റെ പുനര്‍നിര്‍മാണം; 25,000 കോടി വേണമെന്ന് ലോകബാങ്ക്-എഡിബി റിപ്പോര്‍ട്ട്  
Kerala

കേരളത്തിന്റെ പുനര്‍നിര്‍മാണം; 25,000 കോടി വേണമെന്ന് ലോകബാങ്ക്-എഡിബി റിപ്പോര്‍ട്ട്  

Web Desk
|
23 Sep 2018 2:58 AM GMT

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് 25,000 കോടി രൂപ വേണ്ടി വരുമെന്ന് ലോകബാങ്ക് - എഡിബി സംഘത്തിന്റെ റിപ്പോര്‍ട്ട്. 10 ജില്ലകള്‍ സന്ദര്‍ശിച്ചാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി.

പ്രളയ ബാധിത പ്രദേശങ്ങളില്‍ 12 ദിവസം സന്ദര്‍ശനം നടത്തിയാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. റോഡ്, കെട്ടിടങ്ങള്‍, വിനോദ സഞ്ചാരം, കൃഷി എന്നിവ ഉള്‍പ്പെടെയെുള്ള പ്രധാന മേഖലകളിലെ നഷ്ടത്തിനാണ് സംഘം ഊന്നല്‍ നല്‍കിയത്. ജില്ലാകലക്ടര്‍മാരും വിവിധ വകുപ്പ് തലവന്മാരും നല്‍കിയ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തകര്‍ന്ന റോഡുകളുടെയും കുടിവെള്ള സംവിധാനങ്ങളുടെയും പുനര്‍നിര്‍മാണത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതേ റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രാലയത്തിനും സമര്‍പ്പിക്കും. വായ്പ നല്‍കാനുള്ള മാനദണ്ഡങ്ങളിലും സമയ പരിധിയിലും ലോകബാങ്ക് മാറ്റം വരുത്താന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായാല്‍ മാത്രമേ ഇത്രയും തുക വായ്പ എടുക്കാന്‍ കഴിയൂ.

Similar Posts