കോഴിക്കോട്ടെ ക്വാറികളില്‍ പരിശോധന; സബ്കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
|കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ പരിശോധന നടത്തി. സബ്കലക്ടറുടെ നേതൃതത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരോട് പരാതി പറയാന്‍ എത്തിയവരെ ക്വാറി മാഫിയ മര്‍ദ്ദിച്ചതായി നാട്ടുകാര്‍ ആരോപിച്ചു.
വ്യാപകമായ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തിലാണ് മലയോര മേഖലകളിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ പരിശോധന നടത്തിയത്. കോഴിക്കോട് സബ് കലക്ടര്‍ വി. വിഘ്നേഷരിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സി., ജിയോളജിസ്റ്റ്,ഹൈഡ്രോ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേറ്റര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്വാറികളുടെ പ്രവര്‍ത്തനംമൂലം മലയോര മേഖലയിലുണ്ടായ പാരിസ്ഥിതിക പ്രത്യാകാതങ്ങള്‍ സംഘം വിലയിരുത്തി. പശ്ചിമഘട്ട മലനിരകളില്‍ നിരവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍തനെ കണ്ടെത്തിയിരുന്നു. പരാതി പറായാനെത്തിയ നാട്ടുകാരെ ക്വാറി മാഫിയ മര്‍ദ്ദിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
ക്വാറികളുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികള്‍ ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ഉടന്‍തനെ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കും. കാരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ ക്വാറികളിലാണ് പരിശോധന നടത്തിയത്.