ഹിമാചലില്‍ രൂക്ഷമായ മഴയും മഞ്ഞുവീഴ്ചയും; 14 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
|കഴിഞ്ഞ 24 മണിക്കൂറായി മഴയും മഞ്ഞ് വീഴ്ചയും തുടരുകയാണ് ഹിമാചല്‍ പ്രദേശില്‍. ഷിംലയില്‍ 47mm മഴയാണ് ലഭിച്ചത്. ഹനോഗി മാതാ ക്ഷേത്രത്തിന് സമീപത്തടക്കം വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.
ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴയിലും മഞ്ഞു വീഴ്ചയിലും കനത്ത നാശനഷ്ടം. റെയില്‍ - റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് കുളു - മണാലി പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. കേരളത്തില്‍ നിന്നുള്ള 14 പേരും കുടുങ്ങി കിടക്കുന്നവരിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറായി മഴയും മഞ്ഞ് വീഴ്ചയും തുടരുകയാണ് ഹിമാചല്‍ പ്രദേശില്‍. ഷിംലയില്‍ 47mm മഴയാണ് ലഭിച്ചത്. ഹനോഗി മാതാ ക്ഷേത്രത്തിന് സമീപത്തടക്കം വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കുളു, കിന്നൂര്‍, ലാഹൌല്‍ ജില്ലകളില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി. മണാലിയില്‍ കേരളത്തില്‍ നിന്നുള്ള 14 പേടക്കം നിരവധി സഞ്ചാരികള്‍ കുടുങ്ങികിടപ്പുണ്ട്.
റോത്തക് പാസില്‍ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തി. ഇതിനിടെ ഇന്ന് റിക്ടര്‍ സ്കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂമികുലുക്കവും വിവിധയിടങ്ങലില്‍ അനുഭവപ്പെട്ടു. 12 ജില്ലകളില്‍ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനാല്‍ ഛണ്ഡിഗഡ് - മനാലി ഹൈവേ അടച്ചു. യമുന, സത്ലജ് നദികളിലെയും ജലനിരപ്പ് ഉയര്‍ന്നു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. ഇന്ന് രാത്രിയോടെ മഴ ശമിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.