Kerala
ചാരക്കേസിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് നമ്പി നാരായണന്‍
Kerala

ചാരക്കേസിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് നമ്പി നാരായണന്‍

Web Desk
|
25 Sep 2018 3:12 AM GMT

കേസിനു ആസ്പദമായ കാരണങ്ങള്‍ പൊതുജനങ്ങള്‍ കണ്ടെത്തണം. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

24 വര്‍ഷങ്ങള്‍ തന്നെ വേട്ടയാടിയ ചാരക്കേസിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് ഐ.എസ് .ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍. കേസിനു ആസ്പദമായ കാരണങ്ങള്‍ പൊതുജനങ്ങള്‍ കണ്ടെത്തണം. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കൊച്ചി ടി.ഡി.എം ഹാളില്‍ നടന്ന അനുമോദന ചടങ്ങിലായിരുന്നു തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നമ്പി നാരായണന്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ടമായത് കൊണ്ട് ഐ.എസ്.ആര്‍.ഒയുടെ ക്രയോജനിക് സാങ്കേതിക വിദ്യ 12 വര്‍ഷം പിന്നോട്ട് പോയതായി അദ്ദേഹം പറഞ്ഞു. ജീവിത്തിലുണ്ടായ മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. കോടതിയില്‍ നിന്ന് ശരിയായ വിധി നേടിയെടുക്കാന്‍ 24 വര്‍ഷമാണ് തനിക്ക് വേണ്ടി വന്നത് . ഒരു സാധാരണക്കാരനായ പൌരന്‍ ദീര്‍ഘനാള്‍ നിയമ പോരാട്ടം നടത്തി വിജയിക്കാനാകുമെന്ന് താന്‍ കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

അനുമോദന യോഗത്തിന് ശേഷം നടന്ന സംവാദത്തില്‍ അദ്ദേഹം സദസ്യരുമായി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. കൊച്ച് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്കിയ അദ്ദേഹത്തിന് നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്. എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ കൊച്ചി ടി.ഡി.എം ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

ये भी पà¥�ें- ‘രാജ്യത്തെ വിറ്റുതിന്ന നീചനായ മനുഷ്യനെ’ന്ന് മുദ്രകുത്തപ്പെട്ട നാളുകളെ കുറിച്ച് നമ്പി നാരായണന്‍ 

Similar Posts