Kerala
നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; തന്റെ പരാതി പൊലീസ് അവഗണിച്ചെന്ന് സിസ്റ്റര്‍ ലൂസിസിസ്റ്റര്‍ ലൂസി
Kerala

നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; തന്റെ പരാതി പൊലീസ് അവഗണിച്ചെന്ന് സിസ്റ്റര്‍ ലൂസി

Web Desk
|
25 Sep 2018 2:04 PM GMT

വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സിസ്റ്റര്‍ ലൂസിക്കെതിരെയെടുത്ത അച്ചടക്ക നടപടികള്‍ ഇടവക ഇന്നലെയാണ് പിന്‍വലിച്ചത്. ഇതിന് ശേഷമായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം. 

കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന അപകീര്‍ത്തി പ്രചാരണത്തിനെതിരെ നല്‍കിയ പരാതി പൊലീസ് അവഗണിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. താന്‍ സഭയില്‍ നിന്ന് സ്വയം പുറത്ത് പോകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിലക്ക് ഉള്‍പ്പെടെ നടപടി നീക്കങ്ങള്‍ ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സിസ്റ്റര്‍ ലൂസിക്കെതിരെയെടുത്ത അച്ചടക്ക നടപടികള്‍ ഇടവക ഇന്നലെയാണ് പിന്‍വലിച്ചത്. ഇതിന് ശേഷമായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം. താന്‍ സ്വയം സഭയില്‍ നിന്ന് പുറത്ത് പോകണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നതായി സംശയിക്കുന്നു. അതാണ് ഇത്തരം അച്ചടക്ക നടപടികള്‍ക്ക് പിന്നില്‍. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നല്‍കിയ പരാതി പൊലീസ് അവഗണിച്ചു. പരാതി നല്‍കിയതിന് ശേഷവും അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

Similar Posts