Kerala
മലപ്പുറത്ത്  അമരമ്പലം പഞ്ചായത്തിലും യു.ഡി.എഫിന് ഭരണം നഷ്ടമായി
Kerala

മലപ്പുറത്ത് അമരമ്പലം പഞ്ചായത്തിലും യു.ഡി.എഫിന് ഭരണം നഷ്ടമായി

Web Desk
|
26 Sep 2018 1:06 PM GMT

യു.ഡി.എഫിലെ പ്രസിഡൻറ് സി സുജാതക്കെതിരെ സി.പി.എം അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്നാണ് അമരമ്പലത്ത് 18 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് സമാപനമായത്.

മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിന് പുറമെ അമരമ്പലം പഞ്ചായത്തിലും യു.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫിലെ പ്രസിഡൻറ് സി സുജാതക്കെതിരെ സി.പി.എം അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്നാണ് അമരമ്പലത്ത് 18 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് സമാപനമായത്.

19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ യു.ഡി.എഫിന് 10 അംഗങ്ങളും സി.പി.എമ്മിന് 9 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ യു.ഡി.എഫിലെ സ്ഥിരം സമിതി അധ്യക്ഷ അനിതാ രാജു ഗ്രാമപഞ്ചായത്ത് അംഗത്വവും മറ്റൊരു അംഗം ടി.പി ഹംസ കോൺഗ്രസ് പാർട്ടി അംഗത്വവും രാജിവെച്ചിരുന്നു.

തുടർന്ന് ചൊവ്വാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സി.പി.എമ്മിന്റെ മുഴുവൻ അംഗങ്ങളും കോൺഗ്രസിൽ നിന്നും രാജിവെച്ച അംഗം ടി.പി ഹംസയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ 19ൽ 10 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുകയായിരുന്നു. യു.ഡി.എഫ് അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ടുനിന്നു.

Related Tags :
Similar Posts