ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ അശാസ്ത്രീയ ട്രാന്‍സ്ഫര്‍; ഒഴിവ് വരുന്ന സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിച്ച് ഉത്തരവിറങ്ങി
|മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തരമായി ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറക്കിയത്.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അശാസ്ത്രീയമായി പ്രമോഷന്‍ ട്രാന്‍സ്ഫറുകളെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം. ഒരേ വിഷയത്തിന് ഒന്നിലധികം അധ്യാപകര്‍ വന്ന സ്കൂളുകളില്‍ നിന്നും ഇവരെ മാറ്റി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തരമായി ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറക്കിയത്.
അശാസ്ത്രീയമായാണ് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പള്‍മാരുടെ പ്രമോഷന്‍ ട്രാന്‍സ്ഫര്‍ നടത്തിയിരുന്നത്. പ്രിന്‍സിപ്പള്‍മാര്‍ പഠിപ്പിക്കണമെന്നിരിക്കെ അതേ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ട്രാന്‍സര്‍ ചെയ്യാതെയാണ് പ്രിന്‍സിപ്പള്‍മാരുടെ പ്രമോഷന്‍ ട്രാന്‍സ്ഫര്‍ നടത്തിയത്.ഇതോടെ ഒരു വിഷയം പഠിപ്പിക്കാന്‍ സ്കൂളുകളില്‍ രണ്ട് അധ്യാപകരായി. പ്രിന്‍സിപ്പള്‍മാര്‍ നേരത്തെ പഠിപ്പിച്ച സ്കൂളുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥയും. ക്ലാസെടുകാതെ ഒരു വിഭാഗം അധ്യാപകര്‍ ശമ്പളം വാങ്ങുന്നതും സ്ഥിരം അധ്യാപകര്‍ വേറുതെ ഇരിക്കുമ്പോള്‍ താല്‍കാലിക അധ്യാപകര്‍ക്കായി പണം മുടക്കുന്നതും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പ് അധ്യാപകര്‍ ഒഴിവുള്ള സ്കൂളുകളിലേക്ക് കൂടുതലുള്ള അധ്യാപകരെ ട്രാന്‍സ്ഫര്‍ ചെയ്തത്.
ഈ മാസം 17ന് ഇറങ്ങിയ ഉത്തരവില്‍ ഉടനടി പുതിയ സ്ഥലത്ത് എത്തണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പല അധ്യാപകരും പഴയ സ്ഥലത്ത് തുടരുകയാണെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.