Kerala
കൊച്ചിയില്‍ 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു
Kerala

കൊച്ചിയില്‍ 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു

Web Desk
|
29 Sep 2018 1:36 PM GMT

എറണാകുളം എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 200 കോടി രൂപയുടെ മയക്കുമരുന്നെന്ന് സൂചന.

എറണാകുളം എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എട്ട് പാഴ്സല്‍ പെട്ടികളിലായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ വിഭാഗത്തില്‍ പെടുന്ന 16 കിലോ ലഹരിമരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് എക്സൈസ് വൃത്തങ്ങള്‍ പറയുന്നത്. സംഭവുമായി ബന്ധമുള്ള രണ്ടു പേരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Tags :
Similar Posts