ആറ് സെന്റില്‍ മാതൃകാ ജൈവകൃഷിയുമായി കര്‍ഷകന്‍
|പാവല്‍, പടവലം, പയര്‍, കൂര്‍ക്ക, കപ്പ, വെണ്ട, വാഴ തുടങ്ങിയ ഒരു വീട്ടിലേക്കാവശ്യമുള്ള ഒട്ടുമിക്കയിനങ്ങളും ഈ ആറ് സെന്റില്‍ വളരുന്നുണ്ട്.
ആറ് സെന്റ് പുരയിടത്തിലെ മട്ടുപ്പാവിലും മുറ്റത്തും ജൈവകൃഷി നടത്തി മാതൃകയാവുകയാണ് ഒരു കര്‍ഷകന്‍. കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയായ കോതമംഗലം സ്വദേശി ജോസിന്റെ വീട്ടില്‍ നിരവധി പേരാണ് ജൈവപച്ചക്കറിക്കായി എത്തുന്നത്. പരിമിതമായ സ്ഥലത്താണെങ്കിലും മികച്ച വിളവെടുപ്പാണ് ജോസിന് ലഭിക്കുന്നത്.
കോതമംഗലം, മലയിന്‍കീഴ് സ്വദേശി ജോസ് കവളമായ്ക്കല്‍ വീടിന്റെ ടെറസിലും മുറ്റത്തുമായാണ് ജൈവകൃഷി നടത്തുന്നത്. വീട് ഉള്‍പ്പെടെ കേവലം ആറ് സെന്റ് സ്ഥലമാണ് ഈ മാതൃകാ കര്‍ഷകന് കൃഷിയിടമായിട്ടുള്ളൂ. പാവല്‍, പടവലം, പയര്‍, കൂര്‍ക്ക, കപ്പ, വെണ്ട, വാഴ തുടങ്ങിയ ഒരു വീട്ടിലേക്കാവശ്യമുള്ള ഒട്ടുമിക്കയിനങ്ങളും ഈ ആറ് സെന്റില്‍ വളരുന്നുണ്ട്. തീര്‍ത്തും ജൈവരീതിയിലായതുകൊണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്ത് ധാരാളമാളുകള്‍ ഇവിടെ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നുണ്ട്. മികച്ച വരുമാനമാണ് ഇതുവഴി ജോസ് നേടുന്നത്.
ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചു. കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണെത്തിയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍ ജോസ് തന്നെയാണ് നിര്‍മിക്കുന്നത്. പച്ചക്കറി കൃഷിയോടൊപ്പം ആട്, മുയല്‍, കിളിക മത്സ്യം എന്നിവയും സ്ഥലപരിമിതിക്കനുസരിച്ച് പരിപാലിക്കുന്നുണ്ട്. ഭാര്യ സൂസമ്മയും കൊച്ചുമക്കളും മികച്ച പിന്തുണയാണ് ജോസിന് നല്‍കി വരുന്നത്.