Kerala
പാചകവാതക വില മേലോട്ട്;  സബ്സിഡി ഉപേക്ഷിച്ചവര്‍ക്ക് ഇരുട്ടടി
Kerala

പാചകവാതക വില മേലോട്ട്; സബ്സിഡി ഉപേക്ഷിച്ചവര്‍ക്ക് ഇരുട്ടടി

Web Desk
|
1 Oct 2018 8:05 AM GMT

സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപയാണ് വര്‍ധിച്ചത്. സബ്സിഡി ഉളള സിലിണ്ടറിന് 2 രൂപ 89 പൈസയും കൂടി. ഇനി സബ്സിഡി ഉളള സിലിണ്ടറിന് 502 രൂപ 4 പൈസയാണ് നല്‍കേണ്ടി വരിക.

കേരളം പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്നതിനിടെ പാചകവാതക വില വര്‍ധിപ്പിച്ചത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. സബ്സിഡി ഉപേക്ഷിക്കൂ എന്ന പരസ്യവാചകം കേട്ട് സബ്സിഡി ഉപേക്ഷിച്ചവര്‍ക്കുളള ഇരുട്ടടി കൂടിയാണ് ഇപ്പോഴത്തെ വില വര്‍ധന.

പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്നതേയുളളൂ, കേന്ദ്രസര്‍ക്കാര്‍ അടിക്കടി പാചകവാതക വില വര്‍ധിപ്പിക്കുമ്പോള്‍ നട്ടം തിരിയുന്നത് ജനങ്ങളാണ്. ഗാര്‍ഹികാവശ്യത്തിന് പാചകവാതകം ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കൊച്ചിയില്‍ ഭൂരിഭാഗം വീട്ടമ്മമാരും ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളാണ്.

സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപയാണ് വര്‍ധിച്ചത്. സബ്സിഡി ഉളള സിലിണ്ടറിന് 2 രൂപ 89 പൈസയും കൂടി. ഇനി സബ്സിഡി ഉളള സിലിണ്ടറിന് 502 രൂപ 4 പൈസയാണ് നല്‍കേണ്ടി വരിക.

രാജ്യാന്തര വിപണിയിലെ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് വിലവര്‍ധനക്ക് കാരണമെന്ന മറുപടിയാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്. ഇന്ധന വില ഇത്തരത്തില്‍ മേല്‍പ്പോട്ടുപോയാല്‍ അവശ്യവസ്തുക്കളുടെ വിലയും ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Related Tags :
Similar Posts