മാമ്പുഴയുടെ തീരങ്ങളില്‍ വ്യാപകമായ ഭൂമി കയ്യേറ്റം
|അനുദിനം മെലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുഴയുടെ ഓരങ്ങളില്‍ വ്യാപകമായി മണ്ണിട്ടും മരങ്ങള്‍ വെച്ചുപിടിപ്പിച്ചും കെട്ടിടങ്ങള്‍ പണിതും വലിയ കയ്യേറ്റമാണ് നടക്കുന്നത്.
കോഴിക്കോട് മാമ്പുഴയുടെ തീരങ്ങളില്‍ വ്യാപകമായ ഭൂമി കയ്യേറ്റം. പുഴ സംരക്ഷണസമിതിയും നാട്ടുകാരും നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.
പ്രളയം നല്‍കിയ പ്രകൃതി പാഠങ്ങളൊന്നും മനുഷ്യര്‍ പഠിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്നതാണ് മാമ്പുഴയിലെ ഈ കയ്യേറ്റങ്ങള്‍. അനുദിനം മെലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുഴയുടെ ഓരങ്ങളില്‍ വ്യാപകമായി മണ്ണിട്ടും മരങ്ങള്‍ വെച്ചുപിടിപ്പിച്ചും കെട്ടിടങ്ങള്‍ പണിതും വലിയ കയ്യേറ്റമാണ് നടക്കുന്നത്.
ഒളവണ്ണ പഞ്ചായത്തില്‍ പലയിടത്തായി പുഴ മണ്ണിട്ട് നികത്തി. കോര്‍പ്പറേഷന്‍ പരിധിയിലും പുഴയുടെ പല ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസായ മാമ്പുഴ സംരക്ഷിക്കണമെന്ന നിരന്തരമായുള്ള നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെട്ടു.
മാമ്പുഴ കേന്ദ്രമാക്കിയുളള ജലായനം ടൂറിസം പദ്ധതിക്കായി സര്‍ക്കാര്‍ തന്നെ രംഗത്ത് വരുമ്പോഴാണ് പുഴയിലെ ഈ കയ്യേറ്റങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്.