Kerala
എലപ്പുള്ളിയിലെ ബ്രൂവറി; ആശങ്കയില്‍ നാട്ടുകാര്‍,പ്രതിഷേധം ശക്തം
Kerala

എലപ്പുള്ളിയിലെ ബ്രൂവറി; ആശങ്കയില്‍ നാട്ടുകാര്‍,പ്രതിഷേധം ശക്തം

Web Desk
|
2 Oct 2018 6:04 AM GMT

ഇവിടെയാണ് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലായിരിക്കുകയാണ്.

മഴ പെയ്യുന്നത് നിന്നാല്‍ നാട്ടുകാര്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന പ്രദേശമാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളി. ഇവിടെയാണ് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലായിരിക്കുകയാണ്.

എലപ്പുള്ളിയില്‍ അപ്പോളോ ഡിസ്റ്റിലറീസിന് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയനുസരിച്ച് പ്രതിദിനം രണ്ട് ലക്ഷത്തി എഴുപത്തിയാറായിരം ലിറ്റര്‍ വെള്ളമാണ് ബിയര്‍ നിര്‍മാണത്തിനായി എടുക്കുക. നിലവില്‍ തന്നെ ജലക്ഷാമം രൂക്ഷമായ പ്രദേശമാണ് എലപ്പുള്ളി. പെപ്‌സി കമ്പനി ജലചൂഷണം നടത്തുന്ന പുതുശേരി പഞ്ചായത്തിലെ പുതൂരില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട പ്ലാന്റ്. കൊക്കക്കോള കമ്പനി മൂലം കടുത്ത ജലക്ഷാമം നേരിട്ട പ്ലാച്ചിമടയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെയും. ഇനി അപ്പോളോ ഡിസ്റ്റിലറീസിന്റെ ബിയര്‍ ഉല്പാദനം കൂടി തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ജലക്ഷാമത്തിന്റെ ഏറ്റവും വലിയ ഇരകളായ തീര്‍ത്തും ഗ്രാമീണരായ വീട്ടമ്മമാര്‍ ചോദിക്കുന്നു. ബ്രൂവറിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണയുമായി എത്തുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന മാനസികാവസ്ഥയിലാണ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന പ്രദേശവാസികള്‍.

Related Tags :
Similar Posts