ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത് ഫ്യൂഡലിസത്തിന്റെ ഉഛിഷ്ടം ഭക്ഷിക്കുന്നവര്‍: ജി.സുധാകരന്‍
|സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ളതാണെന്നും അത് വിധി വന്ന നിമിഷത്തില്‍ തന്നെ നടപ്പിലായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരൻ. ഫ്യൂഡലിസത്തിന്റെ അവശേഷിക്കുന്ന ഉഛിഷ്ടം കഴിക്കുന്നവരാണ് സമരക്കാർ. പന്തളം രാജകുടുംബത്തിന് നിയമത്തോടും രാജ്യത്തോടും കൂറില്ല. ജസ്റ്റിസ് ഇന്ദു മൽഹോത്ര ചരിത്രം പഠിക്കണം. സമരം ചെയ്യുന്ന പ്രതിപക്ഷം വലിയ വില നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. മീഡിയ വൺ വ്യൂ പോയിന്റിലാണ് മന്ത്രിയുടെ വിമര്‍ശനം.
സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ളതാണെന്നും അത് വിധി വന്ന നിമിഷത്തില്‍ തന്നെ നടപ്പിലായി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ശബരിമലയുടെ കാര്യത്തിൽ പന്തളം രാജകുടുംബത്തിന് വേവലാതി വേണ്ടെന്ന് പറഞ്ഞ മന്ത്രി, ഇന്നിവിടെ കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ജനാധിപത്യ സര്‍ക്കാറുണ്ടെന്നും അതില്‍ രാജകുടുംബം കെെകടത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു.
സുപ്രീം കോടതി വിധിയെക്കുറിച്ച് ചില സാംസ്കാരിക പ്രവർത്തകര്‍ മൗനം പാലിക്കുകയാണ്. സമരത്തിന് പിന്തുണ കൊടുക്കുന്ന പ്രതിപക്ഷം നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.