Kerala
Kerala
മലമ്പുഴ,മാട്ടുപ്പെട്ടി ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും
|4 Oct 2018 5:38 AM GMT
രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ തുറക്കുക.
ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ തുറക്കുക. ഒക്ടോബര്‍ 6 വരെ ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.
മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും ഇന്ന് തുറക്കും. ഒരടി വീതമാണ് ഷട്ടറുകൾ തുറക്കുക. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.