Kerala
രണ്ടു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഏഴിന് ഇടുക്കിയിലും, മലപ്പുറത്തും റെഡ് അലര്‍ട്ട്
Kerala

രണ്ടു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഏഴിന് ഇടുക്കിയിലും, മലപ്പുറത്തും റെഡ് അലര്‍ട്ട്

Web Desk
|
4 Oct 2018 10:05 AM GMT

ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ പിന്‍വലിച്ചു. തൃശൂരിലും പാലക്കാടുമാണ് പിന്‍വലിച്ചത്. എന്നാല്‍ ഏഴാം തിയ്യതി ഇടുക്കിയിലും, മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച്, ആറ് തീയ്യതികളില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

അറബിക്കടലിന് തെക്ക് കിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദം, ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളോട് സുരക്ഷിത തീരത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം

Similar Posts