Kerala
ശബരിമല സ്ത്രീപ്രവേശനം; റിവ്യൂ ഹരജി നല്‍കണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍
Kerala

ശബരിമല സ്ത്രീപ്രവേശനം; റിവ്യൂ ഹരജി നല്‍കണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

Web Desk
|
4 Oct 2018 8:11 AM GMT

വിശ്വാസികളുടെ നിലപാടിനൊപ്പമാണ് മുസ്ലീംലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കോടതിയെ അറിയിക്കണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വിശ്വാസികളുടെ നിലപാടിനൊപ്പമാണ് മുസ്ലീംലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

ശബരിമലയിലെ വിശ്വാസങ്ങള്‍ക്ക് യുഗാന്തരങ്ങള്‍ പഴക്കമുണ്ട്. ആചാരങ്ങളിലെ മാറ്റങ്ങള്‍ തീരുമാനിക്കേണ്ടത് മതപരമായ ചടങ്ങുകളിലൂടെയാണ്. മതപരമായി കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. സുപ്രിം കോടതി വിധി ദൈവവിശ്വാസികള്‍ക്ക് പ്രശ്നമാണെന്നും ഇന്ന് ശബരിമലയെങ്കില്‍ നാളെ മറ്റേതെങ്കില്‍ ആരാധനാലയങ്ങളില്‍ ഇതാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്ക് ആധാരമായത് സര്‍ക്കാര്‍ നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. റിവ്യൂ ഹരജി നല്‍കില്ലെന്ന് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

Related Tags :
Similar Posts